മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന ഗാനവുമായി വിഷ്ണുവും അന്നയും,'രണ്ട്'റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (17:18 IST)

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് 'രണ്ട്'. സിനിമയിലെ മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന ഒരു ഗാനമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'രണ്ട്'എന്ന ചിത്രത്തിലെ കഥ പരിസരത്തെ കുറിച്ച് ഒരു സൂചന നല്‍കിക്കൊണ്ടാണ് 'തെക്കോരം കോവിലില്‍' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു.കെ കെ നിഷാദാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അന്ന രേഷ്മരാജന്‍ ആണ് നായിക.സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്.ഇന്ദ്രന്‍സ്, ടിനി ടോം, ഇര്‍ഷാദ്, സുധി കോപ്പ, കലാഭവന്‍ റഹ്മാന്‍, അനീഷ് ജി മേനോന്‍ മാലാ പാര്‍വതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബിനു ലാല്‍ ഉണ്ണിയുടേതാണ് രചന.ഹെവന്‍ലി ഫിലിംസിന്റെ ബാനറില്‍ പ്രജീവ് സത്യവര്‍ത്തന്‍ ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :