'കൃഷ്ണന്‍കുട്ടി പണിതുടങ്ങി'യില്‍ സാനിയ ഇയ്യപ്പന്‍ പ്രേതത്തിന്റെ വേഷത്തില്‍ ? റിലീസിനൊരുങ്ങി വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (09:09 IST)
സാനിയ ഇയ്യപ്പനും വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'കൃഷ്ണന്‍കുട്ടി പണിതുടങ്ങി'.പാവ', 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു ഹോം നഴ്സിന്റെ വേഷത്തില്‍ എത്തുമ്പോള്‍ സാനിയയുടെ കഥാപാത്രം ഏറെ സസ്‌പെന്‍സ് നിറഞ്ഞതാണെന്നും സംവിധായകന്‍ വെളിപ്പെടുത്തി. മാത്രമല്ല നടിയുടെ ക്യാരക്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അതിനാല്‍ തന്നെ സാനിയുടെ കഥാപാത്രത്തിന് സിനിമ ഇറങ്ങുന്നത് വരെ ഒളിപ്പിച്ചു വെക്കാനുള്ള എന്തോ ഒരു ഘടകം ഉണ്ടെന്ന് ഉറപ്പാണ്. 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'ല്ലെ പുത്തന്‍ ലുക്ക് വെളിപ്പെടുത്തിക്കൊണ്ട് സിനിമ ഉടന്‍ റിലീസിനെത്തുമെന്ന വിവരം അറിയിച്ചു.

തിയേറ്റര്‍ റിലീസ് ആയിരിക്കും.
ഹാസ്യത്തിന് പ്രാധാന്യമുള്ള ഒരു ഹൊറര്‍ ത്രില്ലറാണ് 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'. 'പ്രേതം' 'ഞാന്‍ മേരിക്കുട്ടി' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനാണ് ഈ ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :