ഫഹദ് ഫാസില്‍,കമല്‍ഹാസന്‍,വിജയ് സേതുപതി ടീമിന്റെ 'വിക്രം' ചിത്രീകരണം ആരംഭിച്ചു, ഷൂട്ടിംഗ് വീഡിയോ കാണാം

കെ ആര്‍ അനൂപ്| Last Modified ശനി, 17 ജൂലൈ 2021 (10:20 IST)

ഫഹദ് ഫാസില്‍,കമല്‍ഹാസന്‍,വിജയ് സേതുപതി ടീമിന്റെ 'വിക്രം' ചിത്രീകരണം ആരംഭിച്ചു. ഒറ്റ ഷെഡ്യൂളില്‍ തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. പൂജ ചടങ്ങില്‍ കമലും വിജയ് സേതുപതിയും പങ്കെടുത്തു. ഫഹദ് ഫാസില്‍ ഉടന്‍തന്നെ ടീമിനൊപ്പം ചേരും.
പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ നരേനും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.ആന്റണി വര്‍ഗ്ഗീസ്, അര്‍ജുന്‍ ദാസ് തുടങ്ങിയവരും വിക്രമില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :