1. വിനോദം
  2. സിനിമ
  3. അണിയറ
  4. Varathan censored with U/A

വരത്തന്‍ വ്യാഴാഴ്ച വരുന്നു; മമ്മൂട്ടിയെ ഞെട്ടിക്കുമോ അമല്‍ നീരദ്?

വരത്തന്‍
അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം ‘വരത്തന്‍’ വ്യാഴാഴ്ച റിലീസാകുകയാണ്. ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദും ഒത്തുചേരുമ്പോള്‍ മറ്റൊരു ക്ലാസിക് ആണ് ഏവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കേറ്റ് ആണ് നല്‍കിയിരിക്കുന്നത്.
 
കഴിഞ്ഞയാഴ്ച റിലീസായ മമ്മൂട്ടിച്ചിത്രം ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ ആണ് വരത്തന്‍റെ മുഖ്യ എതിരാളി. നല്ല നിലയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന തീവണ്ടിയും പടയോട്ടവും വരത്തന് വെല്ലുവിളികളാവും.
 
ട്രെയിലറില്‍ നിന്നുതന്നെ വരത്തന്‍ ഒരു ആക്ഷന്‍ സസ്പെന്‍സ് ത്രില്ലറാണെന്ന് ബോധ്യപ്പെട്ടിരുന്നു. സമീപകാലത്ത് പ്രേക്ഷകര്‍ക്ക് ഏറ്റവും ആവേശമായ നടി ഐശ്വര്യ ലക്ഷ്മിയാണ് വരത്തനിലെ നായിക. നവാഗതരായ സുഹാസും ഷറഫുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
 
ലിറ്റില്‍ സ്വയമ്പ് ആണ് വരത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. ഇതിനകം പുറത്തുവന്ന ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചുകഴിഞ്ഞു.
 
നസ്രിയയും അമല്‍ നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വരത്തന്‍, കുട്ടനാടന്‍ ബ്ലോഗിന് ഭീഷണിയാകുമോ എന്ന് ഈ വാരാന്ത്യത്തോടെ വ്യക്തമാകും.
About Writer
BIJU
അടുത്ത ലേഖനം
മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്, മമ്മൂട്ടിക്ക് പകരം തിലകനെ നായകനാക്കി സംവിധായകന്‍റെ മറുപടി !