അപർണ|
Last Modified ബുധന്, 19 സെപ്റ്റംബര് 2018 (14:09 IST)
മലയാളത്തില് മികച്ച സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായകനായി മാറിയ നടനാണ് പൃഥ്വിരാജ്. ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിൽ പൃഥ്വി സംവിധാനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ആദ്യ ചിത്രത്തിൽ തന്നെ മോഹൻലാലിനെ നായകനാക്കിയിരിക്കുകയാണ് പൃഥ്വി.
അടുത്തിടെ നടന്നൊരു അഭിമുഖത്തില് ആരാധകരില് ഒരാള് ചോദിച്ച ചോദ്യത്തിന് പൃഥ്വി നല്കിയ മറുപടി ശ്രദ്ധേയമായിരുന്നു. എളുപ്പമുളള വഴിയേക്കാള് പ്രയാസമുളള വഴി തിരഞ്ഞെടുക്കാനുളള കാരണമെന്തെന്നായിരുന്നു സിനിമാ രംഗത്തെ മുന്നിര്ത്തി ആരാധകന് പൃഥ്വിയോട് ചോദിച്ചത്. ഇതിന് പൃഥ്വി പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു.
എന്റെ ഹൃദയം എന്നോട് പറയുന്നത് പരീക്ഷണങ്ങള് നടത്തി പരിശ്രമിക്കാനാണെന്ന് പൃഥ്വി പറയുന്നു. സിനിമയുടെ മല്സരത്തില് നിന്ന് ഞാന് എന്നെതന്നെ മാറ്റിനിര്ത്തിയിരിക്കുകയാണ്. സിനിമയില് നമ്പര് വണ് ആകണമെന്നും കൂടുതല് പ്രതിഫലം വാങ്ങമെന്നതും ഒന്നും എന്റെ ലക്ഷ്യമല്ല. ഇഷ്ടപ്പെട്ട സിനിമകള് ഇഷ്ടപ്പെട്ട രീതിയില് ചെയ്യാന് സാധിക്കണം. പൃഥ്വി പറയുന്നു.