ചിത്രീകരണം തുടങ്ങി, ധനുഷിന്റെ നായികയായി സംയുക്ത മേനോന്‍, സാധാരണക്കാരന്റെ വേഷത്തില്‍ നടന്‍

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 7 ജനുവരി 2022 (11:23 IST)

ധനുഷിന്റെ പുതിയ ചിത്രമായ 'വാത്തി'ക്ക് ഇക്കഴിഞ്ഞ ദിവസമാണ് പൂജ ചടങ്ങുകളോടെ തുടക്കമായത്. ഇപ്പോഴിതാ ചിത്രീകരണം ആരംഭിച്ച വിവരം നായിക കൂടിയായ സംയുക്ത മേനോന്‍ കൈമാറി.
ഒരു സാധാരണക്കാരന്റെ അതിമോഹമായ യാത്രയ്ക്ക് ശുഭകരമായ തുടക്കം എന്നാണ് പൂജ ചിത്രങ്ങള്‍ പങ്കു സംയുക്ത അന്ന് കുറിച്ചത്.സാധാരണക്കാരന്റെ വേഷത്തില്‍ ധനുഷ് തന്നെയാണ് എത്തുന്നത് എന്ന സൂചന നല്‍കികൊണ്ട് പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു.A post shared by (@iamsamyuktha_)

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലും നിര്‍മ്മിക്കും. ജനവരി അഞ്ചുമുതല്‍ ചിത്രീകരണം ആരംഭിക്കുമെന്ന് സംയുക്ത. നേരത്തെ പൃഥ്വിരാജിന്റെ കടുവയില്‍ അഭിനയിച്ചു വരികയായിരുന്നു നടി.
ജി വി പ്രകാശ് കുമാറാണ് 'വാത്തി'ക്ക് സംഗീതമൊരുക്കുന്നത്.ദിനേഷ് കൃഷ്ണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :