അനുബന്ധ വാര്‍ത്തകള്‍
- "സിംഗിൾ ആണേ..." പുതിയ വെളിപ്പെടുത്തലുമായി വിജയ് !
- ക്യാമറയ്ക്ക് മുന്നില്‍ സൂര്യയാണോ വിജയ് ആണോ എന്നൊന്നും ഞാന്‍ നോക്കാറില്ല: ഉർവശി
- ദീപാവലി ആഘോഷമാക്കാൻ മാസ്റ്റർ ടീം, ടീസർ 14ന്
- അച്ഛനുണ്ടാക്കിയ പാർട്ടിയുമായി സഹകരിയ്ക്കരുതെന്ന് വിജയ്: മക്കൾ ഇയക്കം ഭാരവാഹികളുടെ യോഗം വിളിച്ചു
- സിമ്പിളായി പുത്തൻ ലുക്കിൽ വിജയ് സേതുപതി, നിത്യാ മേനോന്റെ നായകനായി മലയാളത്തില്‍
മാസ്റ്റര്‍ ടീസര്‍ ഞെരിപ്പന്‍, വാധ്യാര്‍ വന്താച്ച് !
മാസ്റ്റർ ടീസറിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമായി. ടീസർ സൺ ടിവിയുടെ യൂട്യൂബ് ചാനലിലൂടെ ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങി. ഒരു വിജയ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാഘടകങ്ങളുമുള്ള ചിത്രമായിരിക്കും ഇതെന്ന് ബോധ്യപ്പെടുത്തുന്നതാണ് ടീസര്‍. വിജയ്ക്കൊപ്പം തന്നെ നിറഞുനില്‍ക്കുന്ന വില്ലന്‍ കഥാപാത്രമായി വിജയ് സേതുപതിയും ചിത്രത്തിലുണ്ട്. ടീസറിലും വിജയ് സേതുപതിക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ വിജയ്-വിജയ് സേതുപതി ടീം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനാൽ ആരാധകർ ആവേശത്തിലാണ്.
ആൻഡ്രിയ ജെറമിയ, മാളവിക മോഹനൻ എന്നിവരാണ് നായികമാര്‍. ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ഗൗരി കിഷൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എക്സ്ബി പിക്ചേഴ്സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ചിത്രം നിർമ്മിക്കുന്നു.
അടുത്ത ലേഖനം