ബ്ലാക്കിയെ തേടി ടോവിനോ, 'കള' മൂന്നാം ടീസര്‍ ശ്രദ്ധേയമാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഏപ്രില്‍ 2021 (08:55 IST)

ടോവിനോ തോമസ് നായകനായെത്തി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പുതിയ ചിത്രമാണ് കള. സിനിമയ്ക്ക് സമ്മിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയും കഥാപശ്ചാത്തലവും എങ്ങനെയായിരിക്കും എന്ന സൂചന നല്‍കിക്കൊണ്ട് എത്തിയ 'കള'യിലെ മൂന്നാം ടീസറാണ് ശ്രദ്ധനേടുന്നത്.

വളരെ കുറച്ചു കഥാപാത്രങ്ങളും വേറിട്ട കഥ പരിസരവുമാണ് സിനിമക്കുള്ളത്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന ആകര്‍ഷണം റിയലിസ്റ്റിക് ആക്ഷന്‍ രംഗങ്ങളാണ്. ഷാജി എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിക്കുന്നത്.ലാല്‍, ദിവ്യ പിള്ള തുടങ്ങി വളരെ ചുരുക്കം താരങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :