ഇത് ധനുഷിന്റെ 'നാനെ വരുവേന്‍' ലുക്ക്, പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (17:11 IST)

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് നാനെ വരുവേന്‍. അദ്ദേഹത്തിന്റെ സഹോദരന്‍ സെല്‍വരാഘവനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ ആണ് ശ്രദ്ധനേടുന്നത്.സ്‌റ്റൈലിഷ് ലുക്കിലാണ് നടനെ കാണാനാകുന്നത്.

പ്രേക്ഷകര്‍ക്ക് ആഘോഷിക്കാന്‍ ആകുന്ന തരത്തിലാകും സിനിമ വരുക.ഇന്ദുജയാണ് ചിത്രത്തിലെ നായിക.
യുവാന്‍ ശങ്കര്‍ രാജയാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്.
യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :