തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരക്കഥാകൃത്ത് സജീവ് പാഴൂർ തമിഴ് സംവിധായകനാകുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (08:54 IST)

തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരക്കഥാകൃത്ത് സജീവ് പാഴൂർ തമിഴ് സംവിധായകനാകുന്നു.ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ യോഗി ബാബുവും ഉർവശിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അടുത്തിടെ ഒടിടി റിലീസ് ചെയ്ത 'മണ്ടേല'യ്ക്ക് ശേഷം യോഗി ബാബു നായകനാകുന്ന പുതിയ ചിത്രം കൂടിയാണിത്.

രണ്ട് തവണ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള കേരള സംസ്ഥാന അവാർഡ് സജീവ് പാഴൂർ ലഭിച്ചിട്ടുണ്ട്.മികച്ച തിരക്കഥയ്ക്കുള്ള ദേശീയ, സംസ്ഥാന തല അവാർഡുകൾ
'തൊണ്ടിമുതലും ദൃക്സാക്ഷിയും'യ്ക്കും ലഭിച്ചിരുന്നു. പിന്നീട് 'സത്യം പറഞ്ഞാൽ വിശ്വസിക്കുമോ' എന്ന ബിജു മേനോൻ ചിത്രത്തിന് തിരക്കഥ ഒരുക്കി. സംവൃതസുനിൽ ആയിരുന്നു നായിക. ദിലീപിൻറെ 'കേശു ഈ വീടിന്റെ നാഥൻ' എന്ന വരാൻ ഇരിക്കുകയാണ്. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവശി ആണ് നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :