കെ ആര്‍ അനൂപ്|
Last Modified വെള്ളി, 23 ഏപ്രില്‍ 2021 (09:08 IST)
പൃഥ്വിരാജിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'കടുവ'യ്ക്കായി. സിനിമയുടെ ചിത്രീകരണം വളരെ വേഗം പുരോഗമിക്കുകയാണ്. കൃത്യമായി കോവിഡ് പ്രോട്ടോകോള്‍ രാത്രിയിലും ഷൂട്ടിംഗ് നടത്തുകയാണ് മുഴുവന്‍ ടീം. മാസ്‌ക് ധരിച്ചാണ് മുഴുവന്‍ അണിയറപ്രവര്‍ത്തകരെയും പുറത്തുവന്നാല്‍ ലൊക്കേഷന്‍ ചിത്രങ്ങളില്‍ കാണാനാകുന്നത്. കഴിഞ്ഞദിവസം ഇന്‍ഡോര്‍ ഷൂട്ടാണ് ടീം പൂര്‍ത്തിയാക്കിയത്.
ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. നടി സംയുക്ത മേനോനാണ് നായിക.വിവേക് ഒബ്രോയി വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയവരും സിനിമയില്‍ ഉണ്ടെന്നാണ് വിവരം.