മാസ് അച്ചായനായി പൃഥ്വിരാജ്, കടുവാക്കുന്നേല്‍ കുറുവച്ചന്റ നായികയായി സംയുക്ത മേനോന്‍ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഏപ്രില്‍ 2021 (11:13 IST)

പൃഥ്വിരാജിന്റെ 'കടുവ' ചിത്രീകരണം മുണ്ടക്കയത്ത് പുരോഗമിക്കുകയാണ്. രാവിലെ തന്നെ സിനിമയിലെ ക്യാരക്ടര്‍ ലുക്ക് നടന്‍ പങ്കുവെച്ചിരുന്നു. തനി നാടന്‍ അച്ചായനായി പൃഥ്വിരാജ് നടന്നുനീങ്ങുന്ന മാസ് വീഡിയോ ഭാര്യ സുപ്രിയ മേനോന്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായി. മുണ്ടും ജുബ്ബയും അണിഞ്ഞ് നടനെ കണ്ടപ്പോള്‍ ആരാധകര്‍ പുതിയ ചോദ്യവുമായി എത്തിയിരിക്കുകയാണ്.

അയ്യപ്പനും കോശിയിലെ കോശി കുര്യനും താന്തോന്നി എന്ന ചിത്രത്തിലെ വടക്കന്‍ വീട്ടിലെ കൊച്ചുകുഞ്ഞ് എന്നീ കഥാപാത്രങ്ങളുമായി കടുവാക്കുന്നേല്‍ കുറുവച്ചന് സാമ്യമുണ്ടെന്നാണ് ആരാധകരുടെ പുതിയ കണ്ടെത്തല്‍. നായികയായി സംയുക്ത മേനോന്‍ എത്തുന്നുണ്ടെന്നാണ് വിവരം.

സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, ഹരിശ്രീ അശോകന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :