ചതിയുടെയും പകയുടെയും കഥയുമായി സാനിയയും വിഷ്ണുവും, 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' ട്രെയിലര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 20 മാര്‍ച്ച് 2021 (09:33 IST)

സാനിയ ഇയ്യപ്പനും വിഷ്ണു ഉണ്ണികൃഷ്ണന്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'കൃഷ്ണന്‍കുട്ടി പണിതുടങ്ങി'. സിനിമയുടെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചു കൊണ്ടാണ് പുറത്തിറങ്ങിയത്. ചതി, പക, ഭയം എന്നിവയുടെ കഥയാണ് ഇതൊന്നും ട്രെയിലര്‍ പറയുന്നു.മലയാളത്തില്‍ നിന്ന് വീണ്ടും ഒരു ചിത്രം കൂടി ഒ.ട.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസിന് ഒരുങ്ങുകയാണ്. വിഷുദിനത്തില്‍ സി ഫൈവ് പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പുറത്തിറങ്ങും.

'പാവ', 'എന്റെ മെഴുകുതിരി അത്താഴങ്ങള്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു ഹോം നഴ്സിന്റെ വേഷത്തില്‍ എത്തുമ്പോള്‍ സാനിയയുടെ കഥാപാത്രം ഏറെ സസ്‌പെന്‍സ് നിറഞ്ഞതാണ്. 'പ്രേതം' 'ഞാന്‍ മേരിക്കുട്ടി' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനായ ആനന്ദ് മധുസൂദനാണ് ഈ ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :