നിവിന്‍ പോളിയുടെ 'താരം',സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ തുടക്കമായി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 നവം‌ബര്‍ 2022 (12:18 IST)
നിവിന്‍ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'താരം'.കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം.വിവേക് രഞ്ജിത്ത് രചന നിര്‍വഹിച്ച സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ തുടക്കമായി.
റൊമാന്റിക് കോമഡി വിഭാഗത്തില്‍പ്പെടുന്ന സിനിമ കുടുംബ പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്.

പ്രദീഷ് എം വര്‍മ്മയാണ് ഛായാഗ്രഹണവും അര്‍ജു ബെന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. രാഹുല്‍ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :