കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 23 മാര്‍ച്ച് 2021 (15:22 IST)
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ബയോപിക് 'തലൈവി'റിലീസിന് ഒരുങ്ങുകയാണ്. ബോളിവുഡ് നടി കങ്കണയാണ് ജയലളിതയായി അഭിനയിക്കുന്നത്. നടിയുടെ മുപ്പത്തിനാലാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.രൂപത്തിലും ഭാവത്തിലും ജയലളിതയായി മാറിയിരിക്കുകയാണ് കങ്കണ. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയലളിതയുടെ ജീവിത കഥ അണികളിലും ആരാധകരിലും ആവേശം കൊള്ളിക്കുന്നതായാണ് ഒരുക്കിയിരിക്കുന്നത്.
ജയലളിതയായി മാറുന്നതിനായി കഠിന പരിശ്രമം തന്നെ കങ്കണ നടത്തിയിരുന്നു. ക്ലാസിക്കല്‍ ഡാന്‍സും തമിഴ് ഭാഷയും ഇതിനായി നടി പഠിച്ചു. കൂടാതെ തന്റെ ശരീരഭാരം താരം കൂടി.എംജിആറായി അരവിന്ദ് സ്വാമി വേഷം ഇടുന്നു. ഷംന കാസിം, സമുദ്രക്കനി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഏപ്രില്‍ 23ന് ചിത്രം റിലീസ് ചെയ്യും.
ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിര്‍വഹിക്കുന്നു.