'സൂര്യ 40' ഫസ്റ്റ് ലുക്ക് ജൂലൈ 22ന്, പ്രീ ലുക്ക് ടീസര്‍ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ജൂലൈ 2021 (15:09 IST)

ഇടവേളക്കുശേഷം 'സൂര്യ 40' ചിത്രീകരണം ജൂലൈ 13നായിരുന്നു പുനരാരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെക്കുകയായിരുന്നു.നടന്‍ സൂര്യ ടീമിനൊപ്പം ചേര്‍ന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടാനിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. അദ്ദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പുതിയ പ്രഖ്യാപനം. പ്രീ ലുക്ക് ടീസര്‍ പുറത്തിറങ്ങി.
ചെന്നൈ, മധുര, കാരൈക്കുടി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. നിലവിലെ ഷെഡ്യൂള്‍ കാരൈക്കുടിയിലാണ്. ഷൂട്ടിംഗിനായി ഒരു അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാതാക്കള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്.പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 35% ഷൂട്ടിംഗ് പൂര്‍ത്തിയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :