കെ ആര്‍ അനൂപ്|
Last Modified വെള്ളി, 7 മെയ് 2021 (11:25 IST)
'
സൂര്യ 39' ഒരുങ്ങുകയാണ്. രജീഷ വിജയനൊപ്പം സൂര്യ ഒന്നിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു.
ഒരു അഭിഭാഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. മുടി നീട്ടി വളര്‍ത്തി മാസ് ലുക്കിലാണ് താരത്തെ കാണാനാവുന്നത്. ഒരു കൂട്ടം അഭിഭാഷകരോടൊപ്പം നില്‍ക്കുന്ന നടന്റെ രൂപം ട്വിറ്ററിലൂടെയാണ് പുറത്തുവന്നത്.
പാണ്ടിരാജിന്റെ 'സൂര്യ 40'യുടെയും ചിത്രീകരണം പുരോഗമിക്കുകയാണ്.