കേരളത്തിന് പുറത്ത് റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടിയുടെ 'വണ്‍', തീയേറ്ററുകളുടെ വിവരം ഇതാ !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 2 ഏപ്രില്‍ 2021 (11:08 IST)

മമ്മൂട്ടിയുടെ 'വണ്‍' കേരളത്തിനു പുറത്തുള്ള തീയേറ്ററുകളില്‍ റിലീസ് പ്രഖ്യാപിച്ചു.ഇന്നുമുതല്‍ കേരളത്തിനു പുറത്തുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്റെ ഭരണം ഇനി ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ക്ക് ആസ്വദിക്കാം. മാര്‍ച്ച് 26നാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.


നേരത്തെ സിനിമയിലെ 'റൈറ്റ് ടു റീ കാള്‍' എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി മാറിയിരുന്നു.സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. മധു, ജോജു ജോര്‍ജ്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.

വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :