കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 1 ജൂലൈ 2021 (14:19 IST)
ലാല്‍ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മ്യാവൂ. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.മംത മോഹന്‍ദാസ് തന്റെ ഭാഗത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ഇപ്പോളിതാ സൗബിന്‍ ഇന്ന് ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ വിവരം ലാല്‍ ജോസ് അറിയിച്ചു. ഒപ്പം നടന് നന്ദിയും അദ്ദേഹം അറിയിച്ചു.
ടൈറ്റില്‍ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'മ്യാവൂ'. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയില്‍ പൂച്ചയ്ക്കും ഒരു പ്രധാന റോള്‍ ഉണ്ട്.അറബികഥ, ഡയമണ്ട് നെക്ലെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഡോ ഇഖ്ബാല്‍ കുറ്റിപ്പുറവുമായി സംവിധായകന്‍ ലാല്‍ജോസ് വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണ്.