മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്നു,ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (12:42 IST)

മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്നു. പുഴു എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. രതീന സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് എസ് ജോര്‍ജ് ആണ്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റംകുറിക്കുന്നു.അദ്ദേഹം മമ്മൂട്ടിക്കൊപ്പം 'പേരന്‍പ്' എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. ജെയ്ക്‌സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഷൂട്ടിംഗ് അടുത്തുതന്നെ തുടങ്ങാനാണ് പദ്ധതിയിടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :