കെ ആര്‍ അനൂപ്|
Last Modified ശനി, 13 മാര്‍ച്ച് 2021 (17:09 IST)
സല്‍മാന്‍ ഖാന്റെ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. രാധേ: യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ് വീണ്ടും റിലീസ് പ്രഖ്യാപിച്ചു. ഈദ് ആഘോഷം ആകാനായി ചിത്രം മെയ് 13ന് പ്രദര്‍ശനത്തിനെത്തും. സൂപ്പര്‍ താരം തന്റെ ട്വിറ്റര്‍ പേജിലൂടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. ഔട്ട്‌ലോസ് എന്ന കൊറിയന്‍ ആക്ഷന്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഇത്. പ്രഭുദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
2009ല്‍ പ്രഭുദേവ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'വാണ്ടഡ്' എന്ന ചിത്രത്തിലെ സല്‍മാന്റെ കഥാപാത്രത്തിന്റെ പേരാണ് രാധെ. ആക്ഷന് പ്രാധാന്യമുള്ള സിനിമ കൂടിയാണിത്.എന്നാല്‍ ഈ ചിത്രത്തിന്റെ തുടര്‍ച്ചയല്ല. ജാക്കി ഷറോഫ്, ദിഷ പഠാനി, റണ്‍ദീപ് ഹൂഡ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്. അഗ്‌നിഹോത്രിയുടെ പ്രൊഡക്ഷന്‍ ബാനറില്‍ സല്‍മാന്‍ ഖാനും സഹോദരന്‍ സൊഹൈല്‍ ഖാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.