മഞ്ജു വാര്യർ ബോളിവുഡിലേയ്‌ക്ക്: ആദ്യചിത്രം മാധവനൊപ്പം

അഭിറാം മനോഹർ| Last Modified ബുധന്‍, 10 മാര്‍ച്ച് 2021 (17:08 IST)
മലയാളികളുടെ പ്രിയതാരം ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടിക്കൊപ്പം നടത്തിയ 'ദി പ്രീസ്റ്റ്' വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മഞ്ജുവിനോട് ചിത്രത്തിനെ പറ്റി ചോദിച്ചുവെങ്കിലും മഞ്ജു
ചുരുങ്ങിയ വാക്കുകളിൽ മറുപടി പറഞ്ഞ് ഒഴിയുകയായിരുന്നു.

ഇപ്പോളിതാ പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഈ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. മഞ്ജു വാര്യരുടെ അരങ്ങേറ്റ ബോളിവുഡ് ചിത്രത്തിൽ മാധവനായിരിക്കും നായകനായി എത്തുകയെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്‌തു. അമേരികി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. നവാഗതനായ കല്‍പേഷ് ആണ് ചിത്രത്തിന്‍റെ സംവിധാനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :