1. വിനോദം
  2. സിനിമ
  3. അണിയറ
  4. Ramesh pisharody

2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രമേഷ് പിഷാരടി വീണ്ടും സംവിധായകന്‍, മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു !

രമേഷ് പിഷാരടി
നായകനായും സംവിധായകനായും നിര്‍മ്മാതാവായും മലയാളസിനിമയില്‍ തിരക്കിലാണ് രമേഷ് പിഷാരടി. മമ്മൂട്ടിയോടൊപ്പം 'സിബിഐ 5'ല്‍ അഭിനയിച്ചുവരികയാണ് താരമിപ്പോള്‍.
 
2019ല്‍ പുറത്തിറങ്ങിയ'ഗാനഗന്ധര്‍വന്' ശേഷം പുതിയ ചിത്രവുമായി രമേഷ് പിഷാരടി .സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു. മോഹന്‍ലാല്‍, ഈശോ എന്നീ സിനിമകളുടെ ശ്രദ്ധനേടിയ സുനീഷാണ് തിരക്കഥയൊരുക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം. ബാദുഷ എന്‍ എം ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. 
 
 
2018 ല്‍ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രവും രമേഷ് പിഷാരടി സംവിധാനം ചെയ്തിരുന്നു. 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുന്നതിന് സമാനം', കുറിപ്പുമായി മരക്കാര്‍ സഹ നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള