മമ്മൂട്ടിക്കൊപ്പം കേസ് അന്വേഷിക്കാന്‍ രമേശ് പിഷാരടിയും, 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും,സിബിഐ5 ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Updated: ശനി, 4 ഡിസം‌ബര്‍ 2021 (14:36 IST)

മമ്മൂട്ടിയുടെ ഒരുങ്ങുകയാണ്. നവംബര്‍ 29നാണ് പൂജ ചടങ്ങുകളോടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മമ്മൂട്ടി സെറ്റില്‍ എത്തിയിട്ടില്ല. ഇന്നത്തെ കാലത്തിന് അനുസരിച്ചുളള മാറ്റങ്ങളോടെയാണ് അഞ്ചാം പതിപ്പ് എത്തുന്നത്. സിനിമയില്‍ മമ്മൂട്ടിക്കൊപ്പം സിബിഐ ഉദ്യോഗസ്ഥനായി രമേശ് പിഷാരടിയും ഉണ്ട്.

ചിത്രത്തിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിലുള്ള നടന്റെ ലൊക്കേഷന്‍ ചിത്രമാണ് ശ്രദ്ധനേടുന്നത്.

'ഈ ഐഡി കാര്‍ഡിന് നന്ദി.കുട്ടിക്കാലത്ത് CBI ഡയറിക്കുറിപ്പ് കണ്ടപ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപനം ....വളര്‍ന്ന് സേതുരാമയ്യര്‍ CBI കാണുമ്പോള്‍ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകില്‍ കെട്ടി ആ BGM ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു.

ഒരു പക്ഷെ ലോക സിനിമയില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒന്നിക്കുന്നു'-കെ മധുവിനും മമ്മൂട്ടിക്കും നന്ദി പറഞ്ഞ് രമേഷ് പിഷാരടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :