'ഇവൻ ഒരു റൌണ്ട് ഓടും കേട്ടോ...’ - യുവതാരത്തെ ചേർത്തു നിർത്തി മമ്മൂട്ടി !

എസ് ഹർഷ| Last Updated: തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (15:56 IST)
ലാൽ ജോസ് മെന്ററായ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് വെങ്കിടേഷ്. വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച വെങ്കിടേഷ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് സ്റ്റാൻഡ് അപ്. വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികമാർ രജിഷ വിജയനും നിമിഷ സജയനും ആണ്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. നടൻ മമ്മൂട്ടിയാണ് മുഖ്യാഥിതിയായി എത്തിയത്. വിധു വിൻസന്റിനു എല്ലാ അഭിനന്ദങ്ങളും നേർന്ന് താരം ഓഡിയോ ലോഞ്ചിൽ നിറഞ്ഞു നിന്നു. തന്റെ ഇഷ്ടതാരമായ മമ്മൂട്ടിയെ നേരിൽ കാണാനും ഒരുമിച്ച് ഫോട്ടോയെടുക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വെങ്കിടേഷ്.

സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ദൂരെ നിന്ന് ഒരു വല്യ ഗേറ്റിന്റെ ഇടയിലൂടെ കണ്ട മമ്മൂക്കയെ തൊട്ടടുത്ത് കാണാനും കെട്ടിപ്പിടിക്കാനും കഴിഞ്ഞതിൽ വല്യ സന്തോഷമെന്ന് വെങ്കിടേഷ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം:

ദൈവത്തിനു നന്ദി. കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന മമ്മൂക്കയെ ഞാൻ കണ്ടു, ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം. സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ദൂരെ നിന്ന് ഒരു വല്യ ഗേറ്റിന്റെ ഇടയിലൂടെ കണ്ട മമ്മൂക്കയെ. ഇന്ന് ഞാൻ അഭിനയിക്കുന്ന സ്റ്റാൻഡ് അപ്‌ എന്ന സിനിമയുടെ launch nu കണ്ടു കെട്ടിപിടിച്ചു, അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി.ഒരുപാട് ഒരുപാട് ഒരുപാട് സന്തോഷം.

October 12 ഒരിക്കലും ഞാൻ മറക്കില്ല. മമ്മൂക്കയുടെ കൂടെ അന്ന് ഫോട്ടോ എടുക്കാൻ പറ്റിയില്ല എന്ന് പറഞ്ഞപ്പോ, അദ്ദേഹം വിളിച്ചു അടുത്തിരുത്തി തോളിൽ കൈവച്ചു ഫോട്ടോ എടുപ്പിച്ചു. വീഡിവിടെയാണ് എന്ന് ചോദിച്ചു. വേറെ ഒന്നും എനിക്ക് ഒരു ഓർമയുമില്ല full കിളിയും പോയ നിമിഷം. ജോഷി സറിനോടും കമൽ സറിനോടും ഒന്നും ആ നിമിഷത്തിൽ ഒന്നും അടുത്ത് പോയി സംസാരിക്കാൻ പറ്റിയില്ല. അവരോട് സംസാരിക്കാൻ ഇനിയും ഒരു അവസരം എനിക്ക് കിട്ടും എന്നു വിശ്വസിക്കുന്നു.That epic dialogue from Mammookka- ഇവൻ ഒരു റൗണ്ട് ഓടും കേട്ടോഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :