അസുരനിൽ ഞാൻ ഇങ്ങനെ, കഥാപാത്രത്തെ കുറിച്ച് മഞ്ജു വാര്യർ

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (20:16 IST)
മലയാളികളുടെ പ്രിയ അഭിനയത്രി തമിഴിലെ തന്റെ ആദ്യ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ്. വെട്രിമാരാൻ സംവിധാനം ചെയ്യുന്ന അസുരനിൽ ധനുഷിന്റെ നായികയായാണ് മഞ്ജു തമിഴ് രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് പറയുകയണ് ഇപ്പോൾ മഞ്ജു.

തമിഴിലെ ആദ്യ സിനിമ പ്രേക്ഷകരുടെ ഇടയിലേക്ക് എത്താൻ പോവുകയാണ് അതോർക്കുമ്പോൾ ആവേശവും ഉത്കണ്ഠയും സന്തോഷവും എല്ലാം ഉണ്ട്. ധനുഷിന്റെ കഥാപാത്രമായ ശിവസാമിയുടെ ഭാര്യ പച്ചൈയമ്മാൾ എന്ന കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. മൂന്ന് മക്കളുടെ അമ്മയായ പച്ചൈയമ്മാൾ കരുത്തുറ്റ ഒരു കഥാപാത്രമാണ്.

കുടുംബത്തിലെ തന്നെ നെടുംതൂണാണ് പച്ചൈയമ്മാൾ. തമിഴ്നാട്ടിലെ അടിച്ചമർത്തപ്പെടുന്ന സമൂഹത്തിലെ പ്രതിനിധികളാണ് ശിവസാമിയും പച്ചൈയമ്മാളും. മലയാളത്തിൽ ഇത്തരം ഒരു കഥാപാത്രം ഞാൻ ചെയ്തിട്ടില്ല. വലിയ സ്നേഹവും കരുതലും തന്ന ടീമിന് നന്ദി മഞ്ജു വാര്യർ പറഞ്ഞു. ദ് ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :