6 കോടി രൂപ ചെലവിട്ട് അല്ലു അർജുൻറെ ചേസിംഗ് സീൻ

അല്ലു അർജുൻ, പുഷ്പ, സിനിമ, Allu Arjun, Pushpa, Cinema
ഗേളി ഇമ്മാനുവല്‍| Last Modified ശനി, 9 മെയ് 2020 (22:21 IST)
സിനിമകൾ കാണാൻ വേറൊരു ഫീലാണ്. ആക്ഷനും റൊമാൻസും മാസ്സ് ഡയലോഗുകളുമായെത്തുന്ന പടങ്ങൾ ആളുകളെ പിടിച്ചിരുത്തും. അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പുഷ്പ’. ചിത്രത്തിലെ ഒരു ചേസിംഗ് രംഗം ചിത്രീകരിക്കാൻ ആറു കോടി രൂപ ചെലവിട്ടെന്നാണ് റിപ്പോർട്ടുകൾ.

പീറ്റര്‍ ഹെയ്‌നും കൂടാതെ ഇന്റര്‍നാഷണല്‍ സ്റ്റണ്ട്മാനും ചേര്‍ന്നാണ് ചേസിംഗ് സീന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിൻറെ പോസ്റ്റർ അല്ലു അർജുൻറെ ജന്മദിനത്തിലാണ് റിലീസ് ചെയ്തത്. അല്ലു അർജുൻറെ പുഷ്പയ്ക്കായി ആരാധകർ കാത്തിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :