പ്രവാസികള്‍ക്ക് തന്റെ സ്വന്തം വീട് ക്വാറന്റൈനായി വിട്ടുകൊടുക്കാന്‍ തയ്യാറെന്ന് അനൂപ് ചന്ദ്രന്‍

Film, Anoop chandran, Covid, സിനിമ, അനൂപ് ചന്ദ്രന്‍, കൊവിഡ്
അനിരാജ് എ കെ| Last Modified വ്യാഴം, 7 മെയ് 2020 (13:17 IST)
കൊറോണ ബാധയും ലോക്ക് ഡൗണും കാരണം സംസ്ഥാനത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമെങ്കില്‍ തന്റെ വീട് ക്വാറന്റൈനായി വിട്ടുനല്‍കാന്‍ തയ്യാറെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. ഏഷ്യാനെറ്റ് ചാനല്‍ നടത്തിയ ഫേസ്ബുക്ക് ലൈവ് പരിപാടിയിലാണ് താരം ഇക്കാര്യം പറഞ്ഞത്.

പ്രവാസികളുടെ വരവില്‍ പൊതുസമൂഹത്തില്‍ വലിയ അസ്വസ്ഥത തന്നെ ഉണ്ട്. രോഗവ്യാപനം വര്‍ദ്ധിക്കുമോ എന്ന ആശങ്കയാണ് ഏവര്‍ക്കും ഉള്ളത്. എന്നാല്‍ ഓരോ പ്രവാസിയും ഓരോ കുടുംബത്തിന്റെയും നാഥന്‍മാരാണെന്നും അവരെ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കണമെന്നുമാണ് അനൂപ് ചന്ദ്രന്‍ പറയുന്നത്.

അതേസമയം, 179 പ്രവാസികളെ കൊണ്ടുവരാനായി ഇന്ന് ഉച്ചക്ക് 12.30ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശേരിയില്‍ നിന്നും അബുദാബിയിലേക്ക് പറക്കും. വൈകുന്നേരം 5.30നാണ് വിമാനം അബുദാബിയില്‍നിന്നും യാത്രക്കാരുമായി തിരികെ നെടുമ്പാശേരിയിലേയ്ക്ക് യാത്രതിരിക്കുന്നത്. രാത്രി 9.40 ന് വിമാനം നെടുമ്പാശേരിയില്‍ എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :