ഡബിള്‍ റോളില്‍ കാര്‍ത്തി, ഒരു ക്രൈം ത്രില്ലര്‍ അണിയറയില്‍ !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2020 (19:28 IST)
സംവിധായകൻ പി എസ് മിത്രന്റെ പുതിയ ചിത്രത്തിൽ നടൻ കാർത്തി ഡബിൾ റോളിൽ എത്തുന്നു. പ്രിൻസ് പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറാണ്. പി എസ് മിത്രന്റെ
‘ഹീറോ’, ‘ഇരുമ്പുതിരൈ’ എന്നീ ചിത്രങ്ങളിൽ ആക്ഷൻ രംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കാർത്തിയുടെ ഈ ചിത്രത്തിനും പ്രതീക്ഷ ഏറെയാണ്.

മിത്രന്റെ പുതിയ ചിത്രത്തിലും ജോർജ്ജ് സി വില്യംസ് തന്നെയാണ് ചായാഗ്രഹണം നിർവഹിക്കുന്നത്. ജി വി പ്രകാശാണ് സംഗീതം. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതേസമയം കാർത്തിയുടെ ‘സുൽത്താൻ’ എന്ന ചിത്രം ഒരുങ്ങുകയാണ്. രശ്മിക മന്ദാനയാണ് ആ സിനിമയിലെ നായിക. ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :