'എമ്പുരാന്‍' റിലീസ് വരെയുള്ള കാത്തിരിപ്പ്, അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, 'ടൈസണ്‍'ലെ താരങ്ങള്‍ ആരൊക്കെ ?

കെ ആര്‍ അനൂപ്| Last Modified ശനി, 11 ജൂണ്‍ 2022 (10:08 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.കെജിഎഫ് സിരീസിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് 'ടൈസണ്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

എമ്പുരാന്‍ - എല്‍ 2 ന് ശേഷം. എന്റെ നാലാമത്തെ സംവിധാനം സംരഭം എന്നാണ് സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചത്. ബിഗ് ബജറ്റ് ചിത്രം തന്നെ ആയിരിക്കും ഇത്. മുരളിഗോപിയും പൃഥ്വിക്കൊപ്പം ഇത്തവണയും ഉണ്ട്. തിരക്കഥയൊരുക്കുന്നത് അദ്ദേഹമാണ്.മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി അഞ്ച് ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിനായി കാത്തിരിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :