1. വിനോദം
  2. സിനിമ
  3. അണിയറ
  4. Pranav Mohanlal Keerthi Suresh Mohanlal Priyadarshan

പ്രണവ് മോഹന്‍ലാലും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു!

പ്രണവ് മോഹന്‍ലാല്‍
മോഹന്‍ലാലും നിര്‍മ്മാതാവ് സുരേഷ്കുമാറും ബാല്യകാല സുഹൃത്തുക്കളാണ്. ഇരുവരുടെയും സൌഹൃദത്തിന്‍റെ കഥകള്‍ നമ്മള്‍ എപ്പോഴും കേള്‍ക്കുന്നതുമാണ്. ഇപ്പോഴിതാ പുതിയ വാര്‍ത്ത, പ്രണവ് മോഹന്‍ലാലും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു!
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ‘മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിലാണ് പ്രണവും കീര്‍ത്തിയും ഒരുമിച്ചെത്തുന്നത്. കുഞ്ഞാലി മരക്കാറുടെ ബാല്യകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. എന്നാല്‍ കീര്‍ത്തി സുരേഷിന്‍റെ കഥാപാത്രം എന്തായിരിക്കുമെന്ന് അറിവായിട്ടില്ല.
 
പ്രഭു, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിക്ക്, നെടുമുടി വേണു, മധു, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ഈ സിനിമയിലെ താരങ്ങളാണ്. 100 കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന ‘മരക്കാര്‍ - അറബിക്കടലിന്‍റെ സിംഹം’ അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും.
 
കീര്‍ത്തി സുരേഷ് സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത് പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്‍റെ ‘ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയാണ്.
About Writer
BIJU
അടുത്ത ലേഖനം
രുദ്രാക്ഷത്തിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഷാജി കൈലാസ് വിളിച്ചത് മമ്മൂട്ടിയെ!