'വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് വലിയ പഠന അനുഭവം'; ക്യാരക്ടര്‍ ലുക്ക് പങ്കുവെച്ച് രേണു സൗന്ദര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (10:26 IST)

വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുകയാണ്.നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്ന സിനിമയുടെ ഓരോ വിശേഷങ്ങളും സംവിധായകനും മറ്റ് അഭിനേതാക്കളും പങ്കുവയ്ക്കാറുണ്ട്. നീലി എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി രേണു സൗന്ദര്‍. ക്യാരക്ടര്‍ ലുക്കും പുറത്തു വിട്ടു.

'നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചത് ഒരു മികച്ച അനുഭവമാണ് വിനയന്‍ സര്‍. മുമ്പൊരിക്കലും ഇതുപോലുള്ള ഒരു പീരിയഡ് സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. അതിശയകരമായ ടീമിനായി പ്രവര്‍ത്തിച്ചത് ഒരു വലിയ അനുഭവമായിരുന്നു. മാത്രമല്ല, ഈ പീരിയഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എനിക്ക് ഒരു വലിയ പഠന അനുഭവമാണ്.പത്തൊമ്പതാം നൂറ്റാണ്ടിലെ നീലി'- രേണു സൗന്ദര്‍ കുറിച്ചു.
കറുത്തമുത്ത് എന്ന സീരിയലിലൂടെയാണ് നടി ശ്രദ്ധേയയായത്.മാന്‍ഹോള്‍, ചാലക്കുടിക്കാരന്‍ ചങ്ങാതി, ഓട്ടം തുടങ്ങിയ ചിത്രങ്ങളിലും രേണു അഭിനയിച്ചിട്ടുണ്ട്. മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് രേണു സൗന്ദര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :