1. വിനോദം
  2. സിനിമ
  3. അണിയറ
  4. 9 സിനിമകള്‍ 9ഭാവങ്ങള്‍ ഒരു ഹൃദയം,നവരസ റിലീസ് പ്രഖ്യാപിച്ചു, വീഡിയോ

Navarasa Date Announcement|9 സിനിമകള്‍ 9ഭാവങ്ങള്‍ ഒരു ഹൃദയം,നവരസ റിലീസ് പ്രഖ്യാപിച്ചു, വീഡിയോ

സൂര്യ
9 സിനിമകള്‍ 9ഭാവങ്ങള്‍ ഒരു ഹൃദയം എന്ന ടാഗ് ലൈനോടെ എത്ഥുന്ന മണിരത്‌നത്തിന്റെ നവരസ റിലീസിന് ഒരുങ്ങുന്നു. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ട് പുതിയ ടീസര്‍ പുറത്തിറങ്ങി.ഓഗസ്റ്റ് 6ന് പ്രദര്‍ശനത്തിനെത്തുമെന്ന് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചു.
ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന ഈ സിനിമയില്‍ സൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഗിത്താര്‍ കമ്പി മേലേ നിന്‍ട്ര്' ആണ് പ്രധാന ആകര്‍ഷണം.പ്രായഗ മാര്‍ട്ടിന്‍ നായികയായി വേഷമിടുന്നു.തുനിന്ത പിന്‍ (കറേജ്), രൗദിരം, എതിരി, സമ്മര്‍ ഓഫ് 92, പീസ്, പായസം, ഇന്മെ, പ്രൊജക്ട് അഗ്‌നി തുടങ്ങിയ ചിത്രങ്ങള്‍ ചേര്‍ന്നാണ് നവരസ.മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേര്‍ന്നാണ് നവരസ നിര്‍മ്മിച്ചിരിക്കുന്നത്.
അടുത്ത ലേഖനം
നടി നിമിഷ സജയന്‍ ബോളിവുഡിലേക്ക്, അണിയറയില്‍ പുത്തന്‍ ചിത്രമൊരുങ്ങുന്നു