1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sivakarthikeyan to resume shooting for DON from July 15

ശിവകാര്‍ത്തികേയന്റെ 'ഡോണ്‍' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ

ശിവകാര്‍ത്തികേയന്‍
ശിവകാര്‍ത്തികേയന്റെ 'ഡോണ്‍' ഒരുങ്ങുകയാണ്.2021 ഫെബ്രുവരി 11 ന് കോയമ്പത്തൂരില്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. രണ്ടാമത്തെ ഷെഡ്യൂള്‍ മാര്‍ച്ചില്‍ തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഈ ഷെഡ്യൂള്‍ 2021 ജൂലൈ 15 ന് പുനരാരംഭിക്കും എ ന്നാണ് പുതിയ വിവരം.
 
സംവിധായകന്‍ അറ്റ്‌ലിയുടെ അസിസ്റ്റന്റ് ഡയറക്ടറായ സിബി ചക്രവര്‍ത്തി ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുകയാണ്. സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.കോമഡി- ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമായിരിക്കും ഇത്.കോളേജ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. പ്രിയങ്ക മോഹന്‍ ആണ് നായിക. സമുദ്രക്കനിയും എസ് ജെ സൂര്യയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
അടുത്ത ലേഖനം
വിശാലിന്റെ വില്ലനാകാന്‍ ബാബുരാജ്,വിശാല്‍ 31 ചിത്രീകരണം ഹൈദരാബാദില്‍