ഒരാഴ്ചത്തെ ട്രെയിനിങ് വെറും ഒരു ദിവസം കൊണ്ട് തീർത്തു; പീറ്റർ ഹെയ്‌നെ അത്ഭുതപ്പെടുത്തി മോഹൻലാൽ

പുലിമുരുകന്റെ ഷൂട്ടിങിനിടയിൽ മോഹൻലാലിനോട് സോറി പറഞ്ഞ് പീറ്റർ ‌ഹെയ്ൻ

aparna shaji| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (14:27 IST)
മലയാള സിനിമയുടെ ചരിത്രത്തിൽ പുത്തൻ രുചിഭേദങ്ങൾ കൂട്ടിച്ചേർക്കാൻ നാളെ തീയേറ്ററുകളിലേക്ക്. മോഹൻലാലിന്റെ അഭിനയ മികവ് ഇന്ത്യൻ സിനിമക്ക് വ്യക്തമാക്കിയ നിരവധി ചിത്രങ്ങളുണ്ട്. വൈശാഖ് - കൂട്ടുകെട്ടിൽ ഇറങ്ങുന്ന പുലിമുരുകൻ വാർത്തകളിൽ ഇടം പിടിച്ചിട്ട് നാളുകൾ കുറേ ആയി. ഹോളിവുഡിലെ ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയ്ൻ‌ ചിത്രത്തിൽ കരാറൊപ്പിട്ടപ്പോൾ തന്നെ ആവേശത്തിലായിരുന്നു ആരാധകർ.

കടുവയുമായി സംഘട്ടനം ഉള്ളതിനാൽ ഷൂട്ടിങ്ങിന് മുൻപ് ഒരാഴ്ചത്തെ ക്യാ‌മ്പിൽ പരിശീലനം നടത്തണമെന്നായിരുന്നു പീറ്ററുടെ തീരുമാനം. വൈശാഖിനോട് ഇക്കാര്യം പറഞ്ഞപ്പോൾ മോഹൻലാലുമായി നേരിട്ട് സംസാരിച്ചിട്ട് മതിയെന്നായിരുന്നു തീരുമാനിച്ചത്. ഒടുവിൽ മോഹൻലാലിന്റെ അനുവാദത്തോടെ പരിശീലനം ആരംഭിച്ചു.

ഒരു ആക്ഷൻ രംഗമായിരുന്നു പീറ്റർ ആദ്യം നിർദേശിച്ചത്. നിലത്തു നിൽക്കുന്ന ഒരാൾ ഓടിവന്ന് മറ്റൊരാളുടെ മുകളിലൂടെ കയറി അയാളുടെ കഴുത്ത് ലോക്ക് ചെയ്ത് ചുറ്റും റൗണ്ട് ചെയ്ത് നിലത്തേക്ക് മരിച്ചിടുക. ഇതായിരുന്നു രംഗം. വളരെ ബുദ്ധിമുട്ടാണെന്നും പരിശീലിക്കാമെന്നും പീറ്റർ മോഹൻലാലിനോട് പറഞ്ഞു. ഞാൻ ചെയ്ത് കാണിക്കട്ടെയെന്ന് ചോദിച്ച് അതേരംഗം പരിശീലനം ഇല്ലാതെ ആദ്യ ടേക്കിൽ തന്നെ മോഹൻലാൽ ഗംഭീരമാക്കി.

മോഹൻലാലിനോട് സോറി പറയാനും പീറ്റർ മറന്നില്ല. കാരണം, അദ്ദേഹത്തിന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം. അങ്ങനെ ഒരാഴ്ചത്തെ ട്രെയിനിങ് വെറും ഒരു മണിക്കൂറിൽ അവസാനിച്ചത്രെ. മനോരമ ഓൺലൈനന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ വൈശാഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :