ആദ്യ പതിനഞ്ച് മിനിട്ട് അസാധ്യം! മോഹൻലാലിനെ അതിശയിപ്പിച്ച പുലിമുരുകൻ

സംവിധായകനിൽ വിശ്വാസം അർപ്പിച്ചാൽ പിന്നീട് ഒന്നിനേയും ചോദ്യം ചെയ്യാറില്ല; മോഹൻലാലിനെ കുറിച്ച് വൈശാഖ് പറയുന്നു

aparna shaji| Last Updated: വ്യാഴം, 6 ഒക്‌ടോബര്‍ 2016 (10:55 IST)
വൈശാഖ് - കൂട്ടുകെട്ടിൽ ഒരുങ്ങിയ തീയേറ്ററിൽ എത്താൻ ഒരുനാൾ മാത്രം ബാക്കി. ആരാധകർ ആവേശത്തിലാണ്. രണ്ട് വർഷത്തെ അധ്വാനത്തിന്റെ ഫലമാണിത്. മലയാളത്തിലെ ബിഗ് ബജ്റ്റ് ചിത്രമെന്ന ഖ്യാതിയും പുലിമുരുകന് സ്വന്തം. വർഷങ്ങളായി മനസ്സിൽ കിടന്ന കഥ മോഹൻലാലിനോട് പറയാൻ ചെന്ന സംഭവം അടുത്തിടെ സംവിധായകൻ വൈശാഖ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

കഥയ്ക്കു പകരം ആദ്യത്തെ പതിനഞ്ച് മിനിട്ടിലെ സംഭവം ഷോട്ട് ബൈ ഷോട്ട് ആയിട്ടാണ് ലാലിനോട് സംവിധായകൻ പറഞ്ഞത്. ഇത് എങ്ങനെ ചെയ്യും, അസാധ്യമല്ലെ? മലയാള സിനിമയിൽ ഇത് എങ്ങനെ ചെയ്യും എന്നായിരുന്നു മോഹൻലാൽ തിരികെ ചോദിച്ചത്. മോഹൻലാലിനെ അതിശയിപ്പിച്ചത് ആദ്യ പതിനഞ്ച് മിനിട്ട് മാത്രമല്ല, തന്നെയായിരുന്നു.

സംവിധായകനിൽ വിശ്വാസം അർപ്പിച്ചാൽ, പിന്നെയുള്ളതെല്ലാം അദ്ദേഹത്തിന് വിട്ടുകൊടുക്കുകയാണ് മോഹൻലാൽ. സംവിധായകൻ പറയുന്നതൊന്നും പിന്നീട് ചോദ്യം ചെയ്യില്ല. സിനിമ സംവിധായകന്റേതാണെന്ന് വിശ്വസിക്കുന്ന ആളാണ് മോഹൻലാൽ എന്ന് വൈശാഖ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :