ഗപ്പി റീ റിലീസ് ചെയ്യുമോ? ആത്മാർത്ഥമായി പറഞ്ഞതാണോ?; തീയേറ്ററിൽ പോയി കാണാൻ പറ്റാത്ത വിഷമം പറഞ്ഞവരോട് ടൊവിനോ

ഗപ്പി റീ റിലീസ് ചെയ്താൽ കാണുമോ? ആരാധകരോട് ടൊവിനോ

aparna shaji| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (11:22 IST)
ടൊവീനോ തോമസിനെ നായകനാക്കി ജോൺ പോൾ ജോർജ്ജ് സംവിധാനം ചെയ്ത ഗപ്പി തീയേറ്ററിൽ വലിയ വിജയം കാണാത്ത ചിത്രമായിരുന്നു. എന്നാൽ, ചിത്രം ടൊറന്റിൽ വന്നപ്പോൾ വൻ ഹിറ്റായി. സോഷ്യൽ മീഡിയയിലൂടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തീയേറ്ററിൽ പോയി കാണാൻ സാധിക്കാത്തതിന്റെ വിഷമവും ചിലർ വ്യക്തമാക്കി.

ആരാധകരുടെ ഈ വിഷമം തീർക്കാൻ തയ്യാറെടുക്കുകയാണ് ഗപ്പി ടീം. ചിത്രം റീ റിലീസ് ചെയ്താൽ കാണുമോ എന്ന് ടൊവിനോ തന്റെ ഫേസ്ബുക്കിലൂടെ ചോദിച്ചിരിക്കുകയാണ്. നിരവധി പേർ പ്രതികൂലിച്ചും അനുകൂലിച്ചും രംഗത്തെത്തി.

ടൊവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രൊഡ്യൂസർ ചോദിക്കാൻ പറഞ്ഞതുകൊണ്ട് ചോദിക്കുവാ, ഗപ്പി തിയേറ്ററിൽ നിന്ന് കാണാൻ പറ്റാഞ്ഞത് നഷ്ടമായിപ്പോയി എന്ന് ഒരു പാട് പേർ പറഞ്ഞിരുന്നു. അതൊക്കെ ശരിക്കും ആത്മാർത്ഥമായി പറഞ്ഞതാണോ? എങ്കിൽ പടം റീ റിലീസ് ചെയ്യട്ടെ?നിങ്ങളൊക്കെ പോയി കാണുവോ?

തിയേറ്ററിൽ ആസ്വദിക്കാൻ പോന്ന ക്വാളിറ്റിയിൽ ഒരുക്കിയ സിനിമ ലാപ് ടോപ്പിലും മൊബൈലിലും മാത്രം ഭൂരിപക്ഷം ആളുകൾ കാണുന്നതാണ് ഈ ചോദ്യം ചോദിക്കാൻ കാരണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :