പുലിമുരുകനൊപ്പം ജോപ്പനെത്തുമ്പോൾ ഇതെല്ലാം സംഭവിച്ചേക്കും!

ജോപ്പനൊപ്പം പുലിമുരുകൻ എത്തുന്നു! തകരുന്നത് മറ്റുപലരുടേയും സ്വപ്നമോ?

aparna shaji| Last Modified വ്യാഴം, 6 ഒക്‌ടോബര്‍ 2016 (13:58 IST)
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയുടെയും മോഹൻലാലും. ഇരുവരുടെയും ആരാധകർ തമ്മിൽ സോഷ്യൽ മീഡിയ വഴി പോർവിളികൾ കൂടി വരികയാണ്. നല്ല സിനിമയെ ചീത്ത സിനിമയാക്കിയും, ചീത്ത സിനിമയെ നല്ലതാക്കികൊണ്ടും ചില ആരാധകർ അവരുടെ ജൈത്രയാത്ര ഇപ്പോഴും തുടരുകയാണ്. എന്നാൽ അവർക്ക് പോലും അറിയാവുന്ന ഒരു കാര്യമുണ്ട്, രണ്ട് താരങ്ങളും ഒന്നിച്ചൊരു വരികയാണെങ്കിൽ കലഹമോ വഴക്കോ ഇല്ല, എല്ലാവരും ഒറ്റക്കെട്ട്.

ഏതായാലും ഒന്നിച്ചല്ലെങ്കിലും വളരെ നാളുക‌ൾക്ക് ശേഷം ഇരുവരുടെയും പടങ്ങൾ ഒരുമിച്ച് തീയേറ്ററിലെത്തുകയാണ്. അതിന്റെ ത്രില്ലിൽ തന്നെയാണ് ആരാധകരും. എന്നാൽ, താരങ്ങളുടെ ചിത്രങ്ങൾ ഒരുമിച്ച് ഇറങ്ങുമ്പോൾ അത് ബാധിക്കുന്നതും മലയാള സിനിമയെ തന്നെയാണ്. അമിത പ്രതീക്ഷയിൽ രണ്ട് ചിത്രങ്ങളെത്തുമ്പോൾ അത് ചിത്രത്തിന്റെ കളക്ഷനേയും ബാധിക്കും.

സൂപ്പർസ്റ്റാറുകളുടെ ചിത്രങ്ങൾ ഒരുമിച്ച് എത്തുമ്പോൾ കൂടെ റിലീസ് ചെയ്യുന്ന മറ്റ് താരങ്ങളുടെ ചിത്രത്തെയും അത് ബാധിക്കുമോ എന്ന സംശയത്തിലാണ് സിനിമ പ്രവർത്തകർ. ഇപ്പോൾ നല്ല രീതിയിൽ പ്രദർശനം തുടരുന്ന ചിത്രമായ ഒപ്പത്തെയും ഇത് ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

365 തീയേറ്ററുകളിൽ പ്രദർശിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, വിജയമായി തുടരുന്ന ഒപ്പത്തിന്റെ കാളക്ഷനെ ബാധിക്കരുതെന്ന മോഹൻലാലിന്റെ നിർദേശത്തെ തുടർന്ന് 165 തീയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :