കിരീടത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ എത്ര ലക്ഷം പ്രതിഫലം വാങ്ങിയെന്ന് അറിയാമോ?

രേണുക വേണു| Last Modified ബുധന്‍, 7 ജൂലൈ 2021 (11:08 IST)

ലോഹിതദാസ്-സിബി മലയില്‍ ടീമിന്റെ കിരീടം റിലീസ് ചെയ്തിട്ട് ഇന്നേക്ക് 32 വര്‍ഷമായി. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളെടുത്താല്‍ അതില്‍ കിരീടം ഉണ്ടാകുമെന്ന് ഉറപ്പാണ്. സേതുമാധവന്‍ എന്ന കഥാപാത്രത്തെ അത്രത്തോളം ഗംഭീരമാക്കിയിട്ടുണ്ട് മോഹന്‍ലാല്‍. കിരീടത്തിലെ അഭിനയത്തിന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ മോഹന്‍ലാല്‍ സ്വന്തമാക്കി.

കിരീടത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ എത്ര രൂപയാണ് പ്രതിഫലം വാങ്ങിയതെന്ന് അറിയാമോ? 25 ദിവസം കൊണ്ടാണ് കിരീടത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. ഇരുപത്തിമൂന്നര ലക്ഷം രൂപയായിരുന്നു സിനിമയുടെ ആകെ ചെലവ്. കിരീടത്തില്‍ അഭിനയിക്കുന്ന സമയത്ത് മോഹന്‍ലാലിന്റെ പ്രതിഫലം നാലരലക്ഷം രൂപയായിരുന്നു. എന്നാല്‍, നിര്‍മാതാവ് ഉണ്ണിയോടുള്ള സൗഹൃദത്തിന്റെ പേരില്‍ നാല് ലക്ഷം രൂപയ്ക്കാണ് മോഹന്‍ലാല്‍ കിരീടത്തില്‍ അഭിനയിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :