'വില്‍ ബി ബാക്ക് എഗൈന്‍',മോഹന്‍ലാലിന്റെ ഹിറ്റ് ഫോട്ടോഷൂട്ട്, മേക്കിംഗ് വീഡിയോ പുറത്ത്

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 2 ജൂലൈ 2021 (12:54 IST)

മലയാളത്തിന്റെ നടന വിസ്മയമാണ് മോഹന്‍ലാല്‍.മഞ്ഞില്‍വിരിഞ്ഞ പൂക്കളിലൂടെ വന്ന് ബ്രോ ഡാഡി വരെ എത്തിനില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സിനിമ ജീവിതം.ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസും ഒരുങ്ങുകയാണ്. തിരക്കുകള്‍ നിന്ന് ഒഴിഞ്ഞ് പലപ്പോഴും ഫോട്ടോഷൂട്ടുകളും അദ്ദേഹം ചെയ്യാറുണ്ട്. അക്കൂട്ടത്തില്‍ ഈയടുത്ത് വൈറലായ ഒരു ഫോട്ടോഷൂട്ടിലെ മേക്കിങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന. ഫോട്ടോഗ്രാഫറും അനീഷ് തന്നെയാണ്.
ഫോട്ടോഗ്രാഫറുടെ നിര്‍ദ്ദേശമനുസരിച്ച് കാഷ്വല്‍ ലുക്കില്‍ ഇരിക്കുന്ന മോഹന്‍ലാലിനെയും വീഡിയോയില്‍ കാണാം.

'വില്‍ ബി ബാക്ക് എഗൈന്‍' എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പുറത്തുവന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :