അപ്പാനി ശരത്തിന്റെ നായിക,'മിഷന്‍ സി' വിശേഷങ്ങളുമായി മീനാക്ഷി ദിനേശ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (15:12 IST)

ജോഷി ചിത്രമായ പൊറിഞ്ചു മറിയം ജോസില്‍ നൈല ഉഷയുടെ ബാല്യകാലം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട നടിയാണ് മീനാക്ഷി ദിനേശ്. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ സിയിലൂടെ മീനാക്ഷി നായികയായി അരങ്ങേറ്റം കുറിക്കുകയാണ്.


വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ് നടി ചിത്രത്തിലെത്തുന്നത്.നൈന തന്റെ കഥാപാത്രം മംഗലാപുരത്ത് പഠിക്കുകയാണെന്നും നടി പറഞ്ഞു. അപ്പാനി ശരത്താണ് നായകന്‍.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മേജര്‍ രവി, കൈലാഷ്, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

ജിജു അശോകന്റെ പുള്ളി എന്ന ചിത്രത്തിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :