'മിഷന്‍ സി'ക്ക് ശേഷം ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി സിനിമയൊരുക്കാന്‍ വിനോദ് ഗുരുവായൂര്‍, ചിത്രീകരണം ഉടന്‍!

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 മാര്‍ച്ച് 2021 (13:36 IST)

'മിഷന്‍ സി'ക്ക് ശേഷം സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പുതിയ സിനിമയുടെ തിരക്കുകളിലേക്ക്. ജെല്ലിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ഒരു തമിഴ് സിനിമ കൂടിയാണിത്. ഷൂട്ടിംഗ് മെയ് 15ന് പഴനിയില്‍ ആരംഭിക്കും. മലയാളത്തിലെയും തമിഴിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ടാകും. അദ്ദേഹത്തിന്റെ ആദ്യത്തെ തമിഴ് ചിത്രം കൂടിയാണ്.

ജെല്ലിക്കെട്ട് മത്സരവും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജീവിതങ്ങളും ജെല്ലിക്കെട്ടു മായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും സിനിമയില്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ അറിയിച്ചു.

ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് മിഷന്‍ സി.അപ്പാനി ശരത്ത്, മേജര്‍ രവി, കൈലാഷ്, ജയകൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :