നരകയറിയ നീണ്ട താടി വെച്ച് മാസ് ലുക്കിൽ മമ്മൂട്ടി; പുതിയ ചിത്രവുമായി അജയ് വാസുദേവ്

മമ്മൂട്ടിയെ നായകനാക്കി ഒരു മാസ് ആക്ഷൻ ഫാമിലി ചിത്രം അജയ് വാസുദേവ് പുറത്തിറക്കുന്നുണ്ടെങ്കിലും പോസ്റ്ററിൽ കാണുന്ന ലുക്കിലായിരിക്കില്ല എന്നാണ് സംവിധായകൻ പറയുന്നത്.

Last Modified ചൊവ്വ, 28 മെയ് 2019 (09:17 IST)
നരകയറിയ നീണ്ട താടിയിൽ സൂപ്പർ കൂൾ ലുക്കിൽ നിൽക്കുന്ന മമ്മൂട്ടി. ആരെയും ഞെട്ടിക്കുന്ന പോസ്റ്റർ സംവിധായകൻ അജയ് വാസുദേവ് പുറത്തുവിട്ടതോടെ ആരാധകർ ആവേശത്തിലാണ്. പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഈ ലുക്കിൽ മമ്മൂട്ടിയെ കാണാനാവുമോ എന്നാണ് ആരാധകർക്ക് ഇപ്പോൾ അറിയേണ്ടത്. മമ്മൂട്ടിയെ നായകനാക്കി ഒരു മാസ് ആക്ഷൻ ഫാമിലി ചിത്രം അജയ് വാസുദേവ് പുറത്തിറക്കുന്നുണ്ടെങ്കിലും
പോസ്റ്ററിൽ കാണുന്ന ലുക്കിലായിരിക്കില്ല എന്നാണ് സംവിധായകൻ പറയുന്നത്.

ബോസ് എന്ന പേരിലുള്ള ഒരു ഫാൻ മെയ്‌ഡ് പോസ്റ്ററാണ് അജയ് പുറത്തുവിട്ടത്. ഇത് ഒഫീഷ്യൽ പോസ്റ്റർ അല്ലെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും എന്നുമാണ് അജയ് കുറിച്ചത്. എന്നാൽ സിനിമയുടെ പേരോ മമ്മൂട്ടി കഥാപാത്രത്തിന്റെ ലുക്കോ പോസ്റ്ററിലേത് പോലെയല്ലെന്നാണ് സംവിധായകൻ പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിൽ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. രാജാധിരാജ, മാസ്റ്റർപീസ് എന്നിവയായിരുന്നു ആദ്യ രണ്ട് ചിത്രങ്ങൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :