'ഗുരുവായൂരപ്പന്റെ മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന പോലെ ആ അമ്മ കുറെ നേരം മമ്മൂക്കയെ നോക്കി നിന്നു'; ഉണ്ട സിനിമ സെറ്റിൽ വച്ചുണ്ടായ അനുഭവം പങ്കുവെച്ച് നടൻ റോണി

സിനിമയ്ക്ക് അപ്പുറം ചിലതെല്ലാം കണ്ടും കേട്ടും പഠിപ്പിച്ച അധ്യാപകനാണ് മമ്മൂട്ടി സാർ എന്നും റോണി പറഞ്ഞു.

Last Modified തിങ്കള്‍, 27 മെയ് 2019 (09:20 IST)
അനുരാഗ കരിക്കിൻ വെള്ളം ഒരുക്കിയ സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ഉണ്ട. ഹർഷാദിന്റെതാണ് തിരക്കഥ. രഞ്ജിത്ത്, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയാർ, അർജുൻ അശോകൻ തുടങ്ങിയവരും ഏതാനം മറുനാടൻ അഭിനേതാക്കളും ചിത്രത്തിലുണ്ട്.ഈദ് നാളിൽ റിലീസിനൊരുങ്ങുന്ന ഉണ്ടയെക്കുറിച്ച് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ള റോണി ഡേവിഡ്. യഥാർത്ഥ ജീവിതത്തിൽ ഒരു ഡോക്ടർ കൂടിയായ റോണി പറയുന്നത് അദ്ദേഹം പഠിച്ച് എംബി‌ബിഎസ്സിനെക്കാൾ വലിയ പഠനമായിരുന്നു എന്ന സിനിമ എന്നാണ്. സിനിമയ്ക്ക് അപ്പുറം ചിലതെല്ലാം കണ്ടും കേട്ടും പഠിപ്പിച്ച അധ്യാപകനാണ് മമ്മൂട്ടി സാർ എന്നും റോണി പറഞ്ഞു.

അതിനൊപ്പം ഇന്ത്യ എന്താണെന്ന് പഠിക്കാൻ കഴിഞ്ഞ യാത്ര. മമ്മൂക്കയുടെ സ്വന്തം ഡയലോഗ് പോലെ. പുസ്തകത്താളുകളിൽ നിങ്ങൾ കണ്ട ഇന്ത്യയല്ല യഥാർത്ഥ ഇന്ത്യ. അതു തിരിച്ചറിഞ്ഞ നിമിഷം. ആറുമാസത്തോളം നീണ്ട ഷൂട്ടിങ്ങ് അനുഭവം. മനോരമ ന്യൂസ് ഡോട്ട് കോമിനോട് റോണി ഡേവിഡ് മമ്മൂക്കയുമായി അഭിനയച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:

കാസർകോടിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ ഷൂട്ടിങ് നടക്കുന്ന സമയം. അവിടെ മമ്മൂക്കയെ കാണാൻ നിരവധിയാളുകൾ എത്താറുണ്ട്. ആ പ്രദേശത്തെ പ്രധാന വിഭവങ്ങളായിട്ടാണ് ആളുകൾ അദ്ദേഹത്തെ കാണാൻ വരുന്നത്. ഒരു ദിവസം ഒരു അമ്മ കുറെ ഉണ്ണിയപ്പം ഉണ്ടാക്കി മമ്മൂട്ടിക്ക് കൊടുത്തു. നല്ല രുചിയുള്ള ആ സമ്മാനം. ടേയ്.. എല്ലാവരും വാടോ.. ദേ ഈ ഉണ്ണിയപ്പം കഴിച്ചോ എന്ന് പറഞ്ഞ് സെറ്റിലുള്ളവർക്കെല്ലാം അദ്ദേഹം പങ്കിട്ട് നൽകി.

പിന്നീടോരിക്കൽ വയസ്സായ ഒരു അമ്മൂമ്മ മമ്മൂക്കയെ കാണാൻ എത്തി. ഗൂരുവായൂരപ്പന്റെ മുന്നിൽ തൊഴുകൈയ്യോടെ നിൽക്കുന്ന പോലെ ആ അമ്മ കുറെ നേരം മമ്മൂക്കയെ നോക്കി നിന്നു. തൊഴുതു പിടിച്ച കൈ താഴെക്കിടാൻ അമ്മ തയ്യാറായില്ല. മമ്മൂട്ടി ഇത് ശ്രദ്ധിച്ച് അമ്മയുടെ മുന്നിലേത്തി. അപ്പോൾ അമ്മ പറഞ്ഞു, എനിക്ക് ഇത് മതി. ഇനി മരിച്ചാലും കുഴപ്പമില്ല. എന്നിട്ട് അമ്മ തിരിഞ്ഞു നടന്നു. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന മമ്മൂക്കയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ ...

Papal Conclave: ചിമ്മിനിയിൽ നിന്നും വെളുത്ത പുക വന്നാൽ പുതിയ മാർപാപ്പ, തീരുമാനം 20 ദിവസത്തിനുള്ളിൽ എന്താണ് പേപ്പൽ കോൺക്ലേവ്
പോപ്പ് ഫ്രാന്‍സിസിന്റെ മരണത്തെത്തുടര്‍ന്ന്, കത്തോലിക്കാ സഭയുടെ പുതിയ നേതാവിനെ ...

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ...

തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ രണ്ടെന്ന നിലയിൽ ചുരുങ്ങും, അടുത്ത ദശകത്തിൽ തന്നെ അത് സംഭവിക്കും: ബിൽ ഗേറ്റ്സ്
പല രാജ്യങ്ങളും ആഴ്ചയില്‍ 3 ദിവസം അവധി എന്ന നിലയിലേക്ക് മാറുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ...

പാക് വ്യോമയാന പാതയടക്കുന്നതോടെ വിമാനയാത്രയുടെ ദൂരം കൂടും, ...

പാക് വ്യോമയാന പാതയടക്കുന്നതോടെ വിമാനയാത്രയുടെ ദൂരം കൂടും, നിരക്കും ഉയരാൻ സാധ്യത
റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നാണ് പ്രധാനനിര്‍ദേശം. ഇതിന് പുറമെ ...

ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ...

ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ജോലിയെന്ന് പറഞ്ഞ് തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്
ചില അനാവശ്യ വ്യക്തികള്‍ റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ സ്വാധീനം ചെലുത്തി മുന്‍ഗണന ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ...

സിനിമാ വിതരണക്കാരനെന്ന വ്യാജേന തീയേറ്ററുകളിൽ നിന്ന് 30 ലക്ഷം തട്ടിയതായി പരാതി
സിനിമാ വിതരണ കമ്പനി പ്രതിനിധി ആയി ചമഞ്ഞ് സംസ്ഥാനത്തെ വിവിധ സിനിമാ തിയേറ്ററുകളില്‍ നിന്ന് ...