മമ്മൂട്ടിയുടെ ആദ്യ 100 കോടി; 45ആം ദിനം 104 കോടി, മധുരരാജ നൂറ് കോടി ക്ലബ്ബിലെത്തിയെന്ന് ഔദ്യോഗിക പ്രഖ്യാപനം

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം 45 ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷനില്‍ 104 കോടി പിന്നിട്ടതായി അറിയിച്ചു.

Last Updated: ചൊവ്വ, 28 മെയ് 2019 (09:06 IST)
മമ്മൂട്ടി നായകനായി വിഷു സീസണില്‍ എത്തിയ ആഗോള ബോക്സ് ഓഫീസ് കളക്ഷനില്‍ 100 കോടി ക്ലബ്ബിലേക്ക് പ്രവേശിച്ചതായി നിര്‍മ്മാതാവ്. 104 കോടി പിന്നിട്ടതായും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം 45 ദിവസം കൊണ്ട് വേള്‍ഡ് വൈഡ് കളക്ഷനില്‍ 104 കോടി പിന്നിട്ടതായി അറിയിച്ചു. 27 കോടി ബജറ്റില്‍ പൂര്‍ത്തിയാക്കിയ മധുരരാജ വൈശാഖാണ് സംവിധാനം ചെയ്തിരിക്കുന്നത്. വൈശാഖിന്റെ ആദ്യ സിനിമയായ പോക്കിരിരാജയുടെ തുടര്‍ച്ചയാണ് മധുരരാജ. പോക്കിരിരാജ മമ്മൂട്ടിയും പൃഥ്വിരാജും ഒരുമിച്ച മള്‍ട്ടിസ്റ്റാര്‍ സിനിമയെന്ന നിലയിലാണ് പ്രേക്ഷകരിലെത്തിയതെങ്കില്‍ മമ്മൂട്ടി ചിത്രമായാണ് മധുരരാജ എത്തിയത്.

രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി 100 കോടി ക്ലബ്ബ് കടത്തിയ മലയാള സംവിധായകനായിരിക്കുകയാണ് വൈശാഖ്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ ആണ് മലയാളത്തില്‍ ആദ്യമായി 100 കോടി നേടിയത്. 150 കോടി കടന്ന ആദ്യ ചിത്രവും പുലിമുരുകന്‍ തന്നെ.

മമ്മൂട്ടിയുടെ നൂറ് കോടി കടക്കുന്ന ആദ്യ ചിത്രവുമാണ് മധുരരാജ. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ 21 ദിവസം കൊണ്ട് 150 കോടി പിന്നിട്ടിരുന്നു. ലൂസിഫര്‍ നിലവില്‍ കളക്ഷന്‍ 200 കോടി പിന്നിട്ടുവെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

പോക്കിരിരാജയുടെ രചയിതാക്കള്‍ സിബി കെ തോമസ് ഉദയകൃഷ്ണ കൂട്ടുകെട്ട് ആയിരുന്നു. ഉദയകൃഷ്ണയാണ് മധുരരാജയുടെ രചയിതാവ്. തമിഴ് നടന്‍ ജയ്, നരേന്‍, ജഗപതി ബാബു, അനുശ്രീ, നെടുമുടി വേണു,സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മാ രാജന്‍, മഹിമാ നമ്പ്യാര്‍ എന്നിവരാണ് സിനിമയിലെ താരങ്ങള്‍.

ബോളിവുഡ് താരം സണ്ണി ലിയോണി ഐറ്റം ഡാന്‍സുമായി ചിത്രത്തില്‍ ഉണ്ടായിരുന്നു. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ഷാജി ക്യാമറയും ഗോപിസുന്ദര്‍ സംഗീതസംവിധാനവും നിര്‍വഹിച്ച സിനിമ വിതരണം ചെയ്തത് ഉദയകൃഷ്ണയുടെ നേതൃത്വത്തിലുള്ള യു കെ സ്റ്റുഡിയോസ് ആണ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി ...

പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി നിയമിച്ചു
പിവി അന്‍വറിനെ കേരള തൃണമൂല്‍ കോണ്‍ഗ്രസിന്റെ കണ്‍വീനറായി നിയമിച്ചു. എംഎല്‍എ സ്ഥാനം ...

പീച്ചി ഡാം റിസര്‍വോയര്‍ അപകടം: ചികിത്സയിലായിരുന്ന ...

പീച്ചി ഡാം റിസര്‍വോയര്‍ അപകടം: ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
പട്ടിക്കാട് ചുങ്കത്ത് ഷാജന്‍ - സിജി ദമ്പതികളുടെ മകള്‍ അലീന (16) യാണു ആദ്യം മരിച്ചത്

നിങ്ങള്‍ കണ്ടിട്ടുള്ള ഏതൊരു അപ്പോകാലിപ്‌സ് സിനിമയേക്കാള്‍ ...

നിങ്ങള്‍ കണ്ടിട്ടുള്ള ഏതൊരു അപ്പോകാലിപ്‌സ് സിനിമയേക്കാള്‍ ആയിരം മടങ്ങ് ഭീകരമാണ് ഇവിടത്തെ അവസ്ഥ; കാട്ടുതീയില്‍ തന്റെ എല്ലാം നഷ്ടപ്പെട്ടതായി ഒളിംപിക് താരം
അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയുടെ ഭീകരത വെളിപ്പെടുത്തി ഒളിംപിക് ...

ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി ...

ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല
നിയുക്ത അമേരിക്കപ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ...

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി, 16 പേരെ കാണാനില്ല

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി, 16 പേരെ കാണാനില്ല
ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി. കൂടാതെ 16 പേരെ കാണാതായിട്ടുമുണ്ട്. ഇതിനോടകം ...