മമ്മൂട്ടിക്ക എന്‍റെ ഏറ്റവും നല്ല സുഹൃത്ത്, ദൃശ്യം അദ്ദേഹം എനിക്കുതന്നു: മോഹന്‍ലാല്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ദൃശ്യം, Mammootty, Mohanlal, Drishyam
Last Modified തിങ്കള്‍, 27 മെയ് 2019 (16:12 IST)
മഹാനടനായ മമ്മൂട്ടി തന്‍റെ ഏറ്റവും നല്ല സുഹൃത്താണെന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. രണ്ട് സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് ഇത്രയധികം സിനിമകള്‍ മറ്റൊരു ഭാഷയിലും ആരും ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍.

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് 54 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. “എല്ലാക്കാലത്തും എല്ലാ ഭാഷയിലും രണ്ടുപേര്‍ ഉണ്ടായിട്ടുണ്ട്. തമിഴില്‍ എം ജി ആര്‍ - ശിവാജി, ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ - ധര്‍മ്മേന്ദ്ര, മലയാളത്തില്‍ തന്നെ പ്രേംനസീര്‍ - സത്യന്‍, സോമന്‍ - സുകുമാരന്‍ അങ്ങനെ. പക്ഷേ ഇത്രയധികം സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ ഇവര്‍ക്ക് ആര്‍ക്കും കഴിഞ്ഞിട്ടില്ല. പരസ്പരം കൊടുക്കുന്ന ബഹുമാനം കൊണ്ടാണത്. കേരളത്തില്‍ ജനിച്ചതുകൊണ്ടാണെന്നും എനിക്ക് തോന്നുന്നു” - ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.

“ദൃശ്യം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ മമ്മൂട്ടിക്ക് എന്നോട് പറഞ്ഞു, ഈ സിനിമയുടെ കഥ തന്നോട് പറഞ്ഞതാണെന്ന്. അത്തരത്തില്‍ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളതുകൊണ്ട് ദൃശ്യം ചെയ്തില്ല എന്നും അദ്ദേഹം പറഞ്ഞു. ആ സിനിമ ആരഭിനയിച്ചാലും അതൊരു സക്സസിലേക്ക് പോകും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്” - മോഹന്‍ലാല്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :