ഈ ലിജോ ജോസ് പെല്ലിശ്ശേരി മാജിക്കിന് നാല് വയസ്സ്,'അങ്കമാലി ഡയറീസ്'ന്റെ നാലാം വാര്‍ഷികം ആഘോഷമാക്കി ആന്റണി വര്‍ഗീസും, അപ്പാനി ശരത്തും

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (10:54 IST)

കട്ടലോക്കല്‍ എന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങിയ 'അങ്കമാലി ഡയറീസ്'ന് നാല് വയസ്സ്. സിനിമയുടെ നാലാം വാര്‍ഷികം ആഘോഷമാക്കി നടന്മാരായ ആന്റണി വര്‍ഗീസും, അപ്പാനി ശരത്തും. ആള്‍ക്കൂട്ടങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ ഇരുന്നു സന്തോഷപൂര്‍വ്വം കണ്ണുനിറയിച്ച ദിവസമായിരുന്നു റിലീസ് ഡേ എന്നാണ് അപ്പാനി ശരത്ത് പറയുന്നത്.'കട്ടലോക്കല്‍ പട'ത്തിന്റെ 4 വര്‍ഷം' എന്ന് ആന്റണി വര്‍ഗീസ് കുറിച്ചു.

ഒരു ലിജോ ജോസ് പെല്ലിശ്ശേരി മാജിക് വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തിയേറ്ററുകള്‍ ഉത്സവപ്പറമ്പായി മാറി.86 പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു. ചെമ്പന്‍ വിനോദിന്റെതാണ് രചന. ആന്റണി വര്‍ഗീസ്, രേഷ്മ രാജന്‍, ചെമ്പന്‍ വിനോദ്,വിനീത് വിശ്വം ,ബിറ്റോ ഡേവിസ് ,ടിറ്റോ വില്‍സണ്‍ ,ശരത് കുമാര്‍ ,സിനോജ് വര്‍ഗീസ് എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ചിത്രം നിര്‍മ്മിച്ചു.അദ്ദേഹം ആദ്യമായി നിര്‍മിച്ച ചിത്രം കൂടിയായിരുന്നു ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :