അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഒരുലക്ഷത്തോളം പേര്‍ക്ക് രോഗമുക്തി!പുതിയ ഹോട്സ്പോട്ടുകളും ഇല്ല
- നീണ്ട പ്രവൃത്തി സമയം ജീവനക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ
- ഒരു വര്‍ഷമായി സെക്സ് ഇല്ല; ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
- വാരിയെല്ല് തകര്‍ത്ത തീയുണ്ട, ഒന്നു ചുമയ്ക്കാന്‍ പോലും ബുദ്ധിമുട്ടിയ രണ്ട് മാസം; മനസ് തുറന്ന് സച്ചിന്
- എനിക്ക് അവസരങ്ങൾ തരു, ഒരു കാലിസോ വാട്സണോ ആവാൻ എനിക്ക് സാധിക്കും: വിജയ് ശങ്കർ
'ചുരുളി' ആമസോണ്‍ പ്രൈമിലേക്ക് ? റിലീസ് വിവരങ്ങള്‍ പുറത്ത്
കാത്തിരിപ്പിന് വിരാമം. ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' പ്രേക്ഷകരിലേക്ക്. ഒ.ടി.ടി റിലീസ് ആണെന്ന് പറയപ്പെടുന്നു. ആമസോണ്‍ പ്രൈമിലൂടെ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിവരം. ജൂണില്‍ ചുരുളി റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ചലച്ചിത്രമേളകളിലും മറ്റും പ്രദര്‍ശിപ്പിച്ച ചുരുളിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ഗീതിക എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 19 ദിവസങ്ങള്‍ കൊണ്ട് ഒരു കാട്ടിനുള്ളിലാണ് സിനിമ ചിത്രീകരിച്ചത്. സിനിമയുടെ ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ് ഹരീഷിന്റെതാണ് തിരക്കഥ.ചെമ്പോസ്കിയും ഒപസ് പെന്റായുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.