ഗ്യാങ്സ്റ്റര്‍ വേഷത്തില്‍ മമ്മൂട്ടി, ഭീഷ്മ പര്‍വ്വം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്|
ഗ്യാങ്സ്റ്റര്‍ വേഷത്തില്‍ മമ്മൂട്ടി. ഭീഷ്മ പര്‍വത്തിന്റെ ചിത്രീകരണം ഇന്നുമുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍.അമല്‍ നീരദിന്റെ 'ബിലാല്‍' ചിത്രീകരണം താല്‍ക്കാലികമായി മാറ്റിവച്ചാണ് സംവിധായകനൊപ്പം ഈ സിനിമയ്ക്കായി മമ്മൂട്ടി ചേരുന്നത്. ഒരു മാഫിയ ഗ്യാങ്സ്റ്റര്‍ ഗെറ്റപ്പില്‍ ആയിരിക്കും മെഗാസ്റ്റാര്‍ ഭീഷ്മ പര്‍വത്തില്‍ അഭിനയിക്കുക.

അടുത്തിടെ പുറത്തുവന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റില്‍ വേറിട്ട ഹെയര്‍ സ്‌റ്റൈലായിരുന്നു മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് താരങ്ങളുടെ സ്‌റ്റൈലിസ്റ്റായി വര്‍ക്ക് ചെയ്തിട്ടുള്ള രോഹിത് ഭാസ്‌കര്‍ ആണ് മമ്മൂട്ടിയുടെ പുത്തന്‍ ഹയര്‍ സ്‌റ്റൈലിന് പിന്നില്‍.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ദേവദത്ത് ഷാജി, രവി ശങ്കര്‍, ആര്‍ ജെ മുരുകന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :