പുതിയ സിനിമ അയ്യപ്പനെക്കുറിച്ചാണ്, 'മാളികപ്പുറം' എന്ന പേരിന് പിന്നില്‍, ഉണ്ണി മുകുന്ദന്റെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തെക്കുറിച്ച്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (09:02 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന 'മാളികപ്പുറം' ചിത്രീകരണം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്.വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്. കലിയുഗവരദനായ അയ്യപ്പനെക്കുറിച്ചാണ് സിനിമയുടെ കഥയെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്റോ ജോസഫ് വെളിപ്പെടുത്തി.

ആന്റോ ജോസഫിന്റെ വാക്കുകള്‍

പുതിയ സിനിമ പമ്പയ്ക്ക് മീതേ പതിനെട്ടു മലകള്‍ക്കും അധിപനായി കാടകം വാണരുളുന്ന കലിയുഗവരദനായ അയ്യപ്പനെക്കുറിച്ചാണ്. ഒരു മാളികപ്പുറത്തിന്റെ മനസ്സിലൂടെ പ്രത്യക്ഷനാകുന്ന വില്ലാളിവീരനെക്കുറിച്ചുള്ള സിനിമയുടെ പേരും അതുകൊണ്ടുതന്നെ 'മാളികപ്പുറം' എന്നാണ്. ഒരു പുണ്യ നിയോഗമായി കാണുന്നു, ഇതിനെ. പ്രിയ സുഹൃത്ത് ശ്രീ. വേണുകുന്നപ്പള്ളിയുടെ കാവ്യ ഫിലിംസും ആന്‍ മെഗാ മീഡിയയുമാണ് നിര്‍മാണത്തില്‍ പങ്കാളികളാകുന്നത്. ശ്രീമതി. പ്രിയ വേണുവും നീറ്റ പിന്റോയും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം വിഷ്ണു ശശി ശങ്കറാണ്. രചന അഭിലാഷ് പിള്ള. ചിത്രത്തിന്റെ പൂജ അയ്യനെക്കുറിച്ചുള്ള കഥകളുറങ്ങുന്ന ദിവ്യസന്നിധിയായ എരുമേലി ശ്രീ. ധര്‍മശാസ്താ ക്ഷേത്രത്തില്‍ വെച്ച് ഇന്നലെ രാവിലെ നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രീ.കെ.അനന്തഗോപന്‍, ആര്‍.എസ്.എസ്. കേരള പ്രാന്തപ്രചാരക് എസ്.സുദര്‍ശന്‍, എരുമേലി വാവര്‍ മസ്ജിദ് (നൈനാര്‍ ജുമാമസ്ജിദ് ) സെക്രട്ടറി സി.എ.എം.കരീം, സന്ദീപ് വാര്യര്‍, രാഹുല്‍ ഈശ്വര്‍.രമേഷ് പിഷാരടി, സി.ജി.രാജഗോപാല്‍, കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറി Adv. പി.എ ഷമീര്‍, എന്‍.എം.ബാദുഷ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാമി അയ്യപ്പനിലേക്ക് മനസ്സുകൊണ്ടുള്ള ഈ തീര്‍ഥയാത്രയില്‍ പ്രാര്‍ഥനകളും പിന്തുണയും പ്രതീക്ഷിക്കുന്നു..


സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.



പുതിയ സിനിമ അയ്യപ്പനെക്കുറിച്ചാണ്, 'മാളികപ്പുറം' എന്ന പേരിന് പിന്നില്‍, ഉണ്ണി മുകുന്ദന്റെ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തെക്കുറിച്ച്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :